
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ രണ്ടു വർഷ എം.എസ്.സി ഇൻ ഡാറ്റാ സയൻസ് ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31- ന് നടക്കും.
വ്യവസായ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടുവർഷത്തെ വർക്ക് ഇമ്മേർസീവ് ലേണിങ് പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ മുതൽ തന്നെ ലൈവ് ഇൻഡസ്ട്രി പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പ്രൊഫഷണൽ അനുഭവം നേടാനും അവസരം ലഭിക്കും. ഒന്നാം സെമസ്റ്ററിൽ 10000 രൂപവരെയും 4-ാം സെമസ്റ്ററിൽ 40,000 വരെയും വരുമാനം നേടാനാകുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
കോഴ്‌സിന്റെ പ്രധാന സവിശേഷതകളിൽ സ്കിൽ അധിഷ്ഠിത പരിശീലനം, സിഎംഎംഐ ലെവൽ ഇൻഡസ്ട്രി പ്രോസസുകളും ടൂളുകളും ഉപയോഗിച്ചുള്ള ഹാൻഡ്‌സ്-ഓൺ പരിശീലനം, ഇൻഡസ്ട്രി വൺ മെന്റർഷിപ്പ്, ലൈവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഉൾപ്പെടുന്നു.
താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.duk.ac.in/admission വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് admission-pg@duk.ac.in എന്ന ഇ-മെയിലിലോ +91 79945 72892 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
Published: 28 Jul 2026, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented