ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ഫോമിലെ തെറ്റുകൾ തിരുത്താനുള്ള കറക്ഷൻ വിൻഡോ തുറന്നു. അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 2026 മാർച്ച് 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി മാറ്റങ്ങൾ വരുത്താവുന്നതാണ്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
-
അവസാന തീയതി: 2026 മാർച്ച് 14 (രാത്രി 11:50 വരെ).
-
തിരുത്താൻ കഴിയുന്ന കാര്യങ്ങൾ:
-
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ വിവരങ്ങൾ.
-
കാറ്റഗറി , സബ്-കാറ്റഗറി, പിഡബ്ല്യുഡി സ്റ്റാറ്റസ്.
-
പരീക്ഷാ കേന്ദ്രം, പരീക്ഷാ മാധ്യമം.
-
ഒപ്പ്
-
അച്ഛന്റെയോ അമ്മയുടെയോ പേര്, ജോലി, യോഗ്യത എന്നിവയിൽ ഏതെങ്കിലും ഒന്ന്.
-
-
ശ്രദ്ധിക്കുക: ആധാർ ഇതര തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തവർക്ക് തിരിച്ചറിയൽ വിവരങ്ങളിലും മാറ്റം വരുത്താം.
മറ്റ് പ്രത്യേകതകൾ:
-
ഫീസിലെ മാറ്റം: തിരുത്തലുകൾ വരുത്തുമ്പോൾ കാറ്റഗറി മാറുകയാണെങ്കിൽ, അധികമായി വരുന്ന ഫീസുകൂടെ അടച്ചാൽ മാത്രമേ തിരുത്തലുകൾ നിലവിൽ വരികയുള്ളൂ.
-
ഒറ്റത്തവണ മാത്രം: തിരുത്തലുകൾ വരുത്തി ഒരിക്കൽ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. അപേക്ഷാ ഫോമുകൾ അന്നേരം തന്നെ ഫ്രീസ് ചെയ്യപ്പെടും.
Published: 13 Mar 2026, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented