തലശ്ശേരിയില്‍ പാര്‍ക്കില്‍ ഒളിക്യാമറ: ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി


സി. കെ വിജയന്‍ \ മാതൃഭൂമി ന്യൂസ്‌

പാർക്കിൽ ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങളിൽ നിന്ന് | Screengrab: മാതൃഭൂമി ന്യൂസ്‌

കണ്ണൂര്‍: തലശ്ശേരിയിലെ പാര്‍ക്കിലെത്തുന്ന കമിതാക്കളുടെയും മറ്റും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌. പകര്‍ത്താനായി എത്തുന്ന സംഘം ഇതിനായി ഉപയോഗിച്ച ഇടങ്ങളും മറ്റും പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. തലശ്ശേരിയില്‍ നിന്ന് എടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോലും പ്രചരിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തലശ്ശേരിയിലെ പാര്‍ക്കില്‍ എത്തുന്നവരുടെ ദൃശ്യങ്ങള്‍ ഒളിച്ചിരുന്നാണ് ദൃശ്യങ്ങളെടുക്കുന്നത്. മറ്റ് ചില കേന്ദ്രങ്ങളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം

പാര്‍ക്കിലെത്തിയ കമിതാക്കളുടെ എത്തുന്നവരുടെ ദൃശ്യങ്ങളാണ് ഒളിച്ചിരുന്ന് ചിത്രീകരിച്ചത്‌. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്പാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവര്‍ക്കും പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു.

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. പാര്‍ക്കില്‍ രഹസ്യമായി സംഗമിക്കുന്ന നിരവധി പേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിച്ചതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്.

പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെമുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവിടെനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചില അശ്ളീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചു.

Content Highlights: thalassery park, visuals, arrest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented