ലഖ്നൗ: ഉത്തർ പ്രദേശ് പോലീസിന് നാണക്കേടായി ബട്നി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ അശ്ലീല പ്രദർശനം. പരാതിക്കാരിയായ യുവതിയുടെ മുന്നിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഉദ്യോഗസ്ഥൻ അശ്ലീലപ്രദർശനം നടത്തിയത്. യുവതി തന്നെയാണ് വീഡിയോ മൊബൈലിൽ പകർത്തി പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിരേ കേസെടുത്തതായും സസ്പെൻഡ് ചെയ്തതായും ദോരിയ എസ്.പി. അറിയിച്ചു.

To advertise here,

വസ്തുതർക്കത്തെ ചൊല്ലിയുള്ള പരാതിയുമായാണ് യുവതി പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവതിയെ പരാതിയുമായി എസ്.എച്ച്.ഒയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. ഈ സമയത്താണ് ഉദ്യോഗസ്ഥൻ ലൈംഗികാവയവം പുറത്തിട്ട് അശ്ലീല പ്രദർശനം നടത്തിയത്.

നേരത്തെയും ഉദ്യോഗസ്ഥനിൽനിന്ന് സമാന അനുഭവമുണ്ടായിരുന്നതായി യുവതി പറയുന്നു. വസ്തുതർക്കവുമായി ബന്ധപ്പെട്ട് അടുത്തിടെ പലതവണ പോലീസ് സ്റ്റേഷനിൽ പോയിരുന്നു. രണ്ടോ മൂന്നോ തവണ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ മോശമായി പെരുമാറി. എന്നാൽ പരാതി നൽകാനുള്ളതിനാൽ അത് കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, ബന്ധുവായ മറ്റൊരു സ്ത്രീക്കും പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് സമാന അനുഭവമുണ്ടായെന്ന് പിന്നീട് അറിഞ്ഞു.

ഇതോടെയാണ് കഴിഞ്ഞ തവണ പോലീസ് സ്റ്റേഷനിൽ പോയ സമയത്ത് വീഡിയോ പകർത്താൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. സംഭവം വിവാദമായതോടെ പോലീസ് ഉദ്യോഗസ്ഥനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. സാമൂഹികമാധ്യമങ്ങളിലടക്കം ഉദ്യോഗസ്ഥന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്തിരുന്നു.

Content Highlights:up police officer masturbating video in front of woman complainant