ലണ്ടന്‍: യുവതിയുടെ വീട്ടിലെ ശൗചാലയത്തില്‍ ഒളിക്യാമറ സ്ഥാപിച്ച പ്ലംബര്‍ക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. നോട്ടിങ്ഹാം ക്രൗണ്‍ കോടതിയാണ് പ്ലംബറായ ജയിംസ് ഹ്യൂമിനെ(57) ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനുപിന്നാലെ പ്രതിയുടെ കമ്പ്യൂട്ടറുകളില്‍നിന്ന് കുട്ടികളുടേത് ഉള്‍പ്പെടെ നിരവധി അശ്ലീലചിത്രങ്ങളും കണ്ടെടുത്തിരുന്നു. 

To advertise here,

ക്ലിഫ്ടണ്‍ സ്വദേശിയായ യുവതിയാണ് ജയിംസിനെതിരേ പരാതി നല്‍കിയത്. വീട്ടിലെ ശൗചാലയത്തിലെ സിങ്കിനോട് ചേര്‍ന്നാണ് പ്രതി ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. യുവതി ഇത് കണ്ടെത്തിയതോടെ പ്രതി വീട്ടിലെത്തി കുറ്റം ഏറ്റുപറയുകയും ക്യാമറ തിരികെ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. 

ചോദ്യംചെയ്യലില്‍ പരാതിപ്പെട്ട യുവതിയുടെയും മറ്റുള്ളവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പ്രതി സമ്മതിച്ചു. ഇതിനുപുറമേ അഞ്ചിലധികം വീടുകളില്‍ സമാനരീതിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യം പകര്‍ത്തിയതായും വെളിപ്പെടുത്തി. ഇയാളുടെ കമ്പ്യൂട്ടറുകളില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളുമാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും മൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. 

ലൈംഗികസംതൃപ്തിക്കായി മറ്റുള്ളവരുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തുക, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെയ്ക്കുക, വൈകൃതമായ ലൈംഗിക ഉള്ളടക്കം നിറഞ്ഞ ചിത്രങ്ങള്‍ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ കോടതിയില്‍ തെളിഞ്ഞത്. 

ലൈംഗിക സംതൃപ്തിക്ക് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകറയുകയാണ് പ്രതി ചെയ്തതെന്നും വിശ്വാസം തകര്‍ക്കുന്ന പ്രവര്‍ത്തിയാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ജൊനാഥന്‍ കൂപ്പര്‍ അഭിപ്രായപ്പെട്ടു. ജീവിതകാലം മുഴുവന്‍ ഇതിന്റെ നാണക്കേടില്‍ പ്രതിക്ക് ജീവിക്കേണ്ടിവരും. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശംവെയ്ക്കുന്നവര്‍ക്കും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവര്‍ക്കും ഈ ശിക്ഷാവിധി ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: uk plumber sentenced for fitting spy cam in customers toilet