ബെംഗളൂരു: നഗരത്തിലെ സിനിമാ തീയേറ്ററിൽ ഒളിക്യാമറവെച്ച യുവാവ് പിടിയിലായി. മഡിവാളയിലെ സന്ധ്യ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്.
തെലുഗു സിനിമയുടെ പ്രദർശനത്തിനിടെയാണ് തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരടക്കം വിഷയത്തിൽ ഇടപെട്ട് ക്യാമറ സ്ഥാപിച്ചതെന്ന് കരുതുന്ന യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസിന് കൈമാറുന്നതിന് മുൻപ് നാട്ടുകാർ ചേർന്ന് പ്രതിയെ മർദിക്കുകയുംചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: Shocking discovery: A hidden camera was found in the women`s restroom of Sandhya Theatre in Bengaluru during a Telugu film screening. A man has been apprehended. Click for details.
Published: 05 Jan 2026, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented