കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളിൽ യുവതിക്ക് നേരേ നഗ്നപ്രദർശനം നടത്തിയെന്ന് പരാതി. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മാളിൽവെച്ച് യുവാവ് നഗ്നപ്രദർശനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ മാളിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

To advertise here,

ഡിസംബർ 25-ന് മാളിലെത്തിയപ്പോഴാണ് യുവതിക്ക് നേരേ യുവാവ് നഗ്നതാപ്രദർശനം നടത്തിയത്. പിറ്റേദിവസം തന്നെ യുവതി കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തിരക്കേറിയ സമയത്താണ് മാളിൽവെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മാസ്ക് ധരിച്ചിട്ടുള്ളതിനാൽ പ്രതിയെ തിരിച്ചറിയലും പോലീസിന് വെല്ലുവിളിയാണ്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് എത്രയുംവേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ മാളിൽ സിനിമ നടിയെ അപമാനിച്ച സംഭവവും റിപ്പോർട്ട് ചെയ്തത്. നടി ഇൻസ്റ്റഗ്രാമിൽ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ മണിക്കൂറുകളെടുത്തു. ഒടുവിൽ കീഴടങ്ങാൻ വരുന്നതിനിടെയാണ് പോലീസിന് പ്രതികളെ പിടികൂടാനായത്.

Content Highlights:nudity exhibitionagainst woman in kochi mall police investigation is going on