ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യമാളില്‍ മകന്റെയൊപ്പം മുണ്ട് ധരിച്ചെത്തിയ വയോധികന് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുണ്ടുടുത്തുവന്ന കര്‍ഷകനായ ഫക്കീരപ്പയ്ക്കാണ് മാഗഡി റോഡിലെ ജി.ടി. വേള്‍ഡ് മാളില്‍ പ്രവേശനം നിഷേധിച്ചത്. മാള്‍ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാർക്കുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഫക്കീരപ്പയും മകന്‍ നാഗരാജും മാളില്‍ സിനിമകാണാന്‍ വന്നതായിരുന്നു. എന്നാല്‍, പ്രവേശനകവാടത്തില്‍ സുരക്ഷാജീവനക്കാരന്‍ തടഞ്ഞു. പാന്റ്സ് ഇട്ടാലേ മാളില്‍ പ്രവേശനം അനുവദിക്കൂവെന്ന് ജീവനക്കാരന്‍ പറഞ്ഞെന്നാണ് ആരോപണം.
മുണ്ടുടുത്തവരെ മാളില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് സുരക്ഷാജീവനക്കാരന്‍ പറയുന്നത് നാഗരാജ് ചിത്രീകരിച്ച വീഡിയോയില്‍ വ്യക്തമാണ്. ചൊവ്വാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന്, ബുധനാഴ്ച രാവിലെ മാളിനുമുന്നില്‍ കന്നഡസംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഫക്കീരപ്പയെയുംകൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയത്. ഇതിനിടെ മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ മാളിനെതിരെ നടപടിയെടുത്തിരിക്കുന്നത്. മാള്‍ ഏഴ് ദിവസം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി നഗരവികസന മന്ത്രി ബൈരതി സുരേഷ് കര്‍ണാടക നിയമസഭയെ അറിയിക്കുകയായിരുന്നു.
Content Highlights: seven days Mall Shutdown After Farmer Denied Entry In Dhoti Sparks Outrage In Bengaluru
Published: 18 Jul 2024, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented