കൊച്ചി: സൈക്കിള്‍ നന്നാക്കാനെത്തി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിന് നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റിലായി. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷിനെയാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. 

To advertise here,

സൈക്കിള്‍ മെക്കാനിക്കായ രതീഷ് ചെത്തിക്കോട്ടെ ഒരുവീട്ടില്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനായാണ് വന്നത്. ഇതിനുശേഷം സമീപവാസിയായ മറ്റൊരാളും ഇയാളെ സൈക്കിള്‍ നന്നാക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സൈക്കിളിന്റെ ടയര്‍ പരിശോധിക്കുന്നതിനിടെ 13 വയസ്സുകാരിയെ കൊണ്ട് കാറ്റടിപ്പിച്ചു. ഇതിനിടെയാണ് മൊബൈല്‍ഫോണില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്. 

കാറ്റടിക്കുന്നതിനിടെ ഇയാള്‍ നിലത്തുവെച്ചിരുന്ന ഫോണില്‍നിന്ന് ലൈറ്റ് തെളിയുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടി മൊബൈല്‍ ഫോണ്‍ പിടികൂടുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ തൊട്ടുമുമ്പ് സൈക്കിളിന് കാറ്റടിച്ചയാളുടെ ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈക്കിള്‍ മെക്കാനിക്കും നാടന്‍പാട്ടുകാരനുമായ ഇയാളുടെ ഫോണില്‍നിന്ന് ഇത്തരത്തിലുള്ള മറ്റുപെണ്‍കുട്ടികളുടെയും ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Content Highlights: folk music artist arrested in pocso case in nedumbassery