ആഗ്ര: മകനെ തലകീഴായി കെട്ടിയിട്ട് മർദിച്ച പിതാവ് അറസ്റ്റിൽ. കുട്ടിയെ മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പിതാവിനെ ആഗ്ര വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

To advertise here,

52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരാൾ കുട്ടിയെ ജനലിൽ തലകീഴായി കെട്ടിയിട്ട് കയറുകൊണ്ട് മർദിക്കുന്നതായിരുന്നു ദൃശ്യം. അവനൊരു കുട്ടിയാണെന്നും വെറുതെവിടണമെന്നും കണ്ടുനിന്നവർ പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് മർദനം തുടർന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസും അന്വേഷണം ആരംഭിച്ചു. തുടർന്ന് കുട്ടിയെ മർദിച്ച പിതാവിനെ പിടികൂടുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും കുട്ടി എന്തോ തെറ്റ് ചെയ്തെന്ന് പറഞ്ഞാണ് മർദിച്ചതെന്നും പോലീസ് പറഞ്ഞു. ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് പ്രതി ഭാര്യയുമായും വഴക്കിട്ടിരുന്നു. മൂന്ന് കുട്ടികളുള്ള ദമ്പതിമാരുടെ മൂത്ത മകനാണ് കഴിഞ്ഞദിവസം മർദനമേറ്റത്. സംഭവസമയം പ്രതി മദ്യപിച്ചിരുന്നുവെന്നാണ് വിവരമെന്നും എന്നാൽ ഇക്കാര്യം പ്രതി സമ്മതിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Content Highlights:father caught on camera beating son tied upside down arrested by police