ദുബായ്: ലോറിയില്‍ ഹത്ത അതിര്‍ത്തി വഴി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച 64 വേട്ടപ്പരുന്തുകളെ ദുബായ് കസ്റ്റംസ് കണ്ടെടുത്തു. ആരോഗ്യ സുരക്ഷാ റിപ്പോര്ട്ടുകളൊന്നുമില്ലാതെ പ്രത്യേക ബോക്സുകളിലാക്കിയാണ് പരുന്തുകളെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. യു.എ.ഇ.യുടെ പൈതൃകത്തിന്റെ ഭാഗമായ, ദേശീയ ചിഹ്നത്തില്പ്പോലും ഉള്‍പ്പെടുന്ന വേട്ടപ്പരുന്തുകളെ വലിയ വിലയ്ക്കാണ് അറബ് രാജ്യങ്ങളില്‍ വില്‍ക്കുന്നത്. അരക്കോടി ഇന്ത്യന്‍ രൂപവരെ വിലവരുന്ന വേട്ടപ്പരുന്തുകള്‍ ഇവിടെയുണ്ട്.
പച്ചക്കറികള്‍ നിറച്ച പെട്ടികള്ക്കുപിറകിലാണ് പരുന്തുകളെ ഒളിപ്പിച്ചിരുന്നത്. കണ്ടെടുത്ത ഇവയെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ വെറ്ററിനറി ക്വാറന്റീന് വകുപ്പിലേക്ക് മാറ്റി. വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളെ ഇത്തരത്തില്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കെതിരേ കര്‍ശനനടപടികള്‍ കൈക്കൊള്ളുമെന്ന് ദുബായ് കസ്റ്റംസ് ലാന്‍ഡ് കസ്റ്റംസ് സെന്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഹുമൈദ് അല്‍ റഷീദ് പറഞ്ഞു.
എല്ലാ രേഖകളും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിപത്രങ്ങളുമുണ്ടെങ്കില് മാത്രമാണ് മൃഗങ്ങളെ അതിര്‍ത്തികടത്തി കൊണ്ടുപോകാന്‍ അനുവദിക്കുക.
Published: 14 Sept 2021, 11:51 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented