നിലമ്പൂര്‍/പൂക്കോട്ടുംപാടം(മലപ്പുറം): സ്ത്രീകള്‍ക്ക് നേരെ വീണ്ടും മുളക് പൊടിയേറും ആക്രമണവും. ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെ വേട്ടേക്കോട് അറക്കലകത്ത് കബീറിന്റെ ഭാര്യ അന്‍സീറ, ഉണ്ണിക്കുളം മംഗലത്ത് സുരേഷിന്റെ ഭാര്യ ദിവ്യ എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരും വീടുകളില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്.
ഇത്തരം ആക്രമണങ്ങള്‍ നിത്യസംഭവമായിട്ടും തുമ്പുണ്ടാക്കാന്‍ പോലീസിനായില്ല. നാട്ടുകാരാവട്ടെ പരിഭ്രാന്തിയിലും. വീടിന് പുറത്തെ കുളിമുറിയില്‍ കുളി കഴിഞ്ഞശേഷം പുറത്തിറങ്ങി വീട്ടിനുള്ളിലേക്ക് പോകാന്‍ തുടങ്ങവേയാണ് അന്‍സീറയുടെ മുഖത്ത് അജ്ഞാതന്‍ മുളകുപൊടി തേച്ചത്.
പേടിച്ചു കരഞ്ഞ അന്‍സീറയെ അക്രമി ചവിട്ടി വീഴ്ത്തി. നിലവിളികേട്ട് അയല്‍വാസികള്‍ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. മൂന്ന് ദിവസംമുന്‍പ് കുളിമുറിക്ക് സമീപം മുളകുപൊടി വിതറിയ നിലയില്‍ കണ്ടെത്തിയിരുന്നതായും കബീര്‍ പറഞ്ഞു. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അകമ്പാടം ഇടിവണ്ണ റോഡില്‍ ആറംകോട് ഭാഗത്ത് ചൊവ്വാഴ്ച പോലീസുകാരന്റെ വീടിന്റെ ഗെയ്റ്റില്‍ ഉള്‍പ്പെടെ തട്ടിയതായും പറയുന്നു.
അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് ഉണ്ണിക്കുളത്ത് സുരേഷിന്റെ ഭാര്യ ദിവ്യക്ക് നേരെയും മുളക് പൊടിയെറിഞ്ഞ ശേഷമാണ് ആക്രമണം. ദിവ്യയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം തലയ്ക്കടിക്കുകയായിരുന്നു. ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന് പിറകുവശത്ത് തെങ്ങിന്‍തോട്ടത്തോടുചേര്‍ന്ന് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് സുരേഷും അയല്‍വാസിയും ഇറങ്ങി തിരയുന്നതിനിടയിലാണ് അടുക്കളയ്ക്കടുത്ത് നില്‍ക്കുകയായിരുന്ന ദിവ്യയ്ക്കുനേരെ ആക്രമണമുണ്ടായത്.രണ്ടാഴ്ച മുമ്പും ദിവ്യയ്ക്കുനേരെ ഇതുപോലെ മുളകുപൊടി എറിഞ്ഞതായും പറയുന്നു.
പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഒരാഴ്ചയിലേറെയായി നാട്ടുകാര്‍ ഈ ഭാഗങ്ങളില്‍ അജ്ഞാതനെ പിടികൂടാന്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. പോലീസും സജീവമായി അന്വേഷിക്കുന്നു.
സമൂഹവിരുദ്ധര്‍ക്കെതിരേ നടപടി വേണം
മമ്പാട്: ബ്ലാക്ക്മാന്‍ എന്നപേരില്‍ വിവിധ പ്രദേശങ്ങളില്‍ സമൂഹവിരുദ്ധര്‍ അഴിഞ്ഞാടുന്നത് തടയാന്‍ നടപടിവേണമെന്ന് ഇസാഫ് കൂട്ടായ്മയും മമ്പാട് വാട്സ്ആപ്പ് കൂട്ടായ്മയും ആവശ്യപ്പെട്ടു. നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കി. നാട്ടുകാരുടെ സഹകരണത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനല്‍കി. ഇസാഫ് അധ്യക്ഷന്‍ ടി.സി. അബ്ദുസമദ്, വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ കെ. ജുനൈദ്, മുബാറക് പന്തലിങ്ങല്‍, ലത്തീഫ് മമ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് പരാതിനല്‍കിയത്.
Content Highlights: blackman attack against women in nilambur area malappuram
Published: 21 May 2020, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented