എരിവ് കൂടിയതുകാരണം ഇഷ്ടപ്പെട്ട കറി കഴിക്കാനാകാതെ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ടോ നിങ്ങള്‍? കറിയുടെ രുചി ഒട്ടും കുറയാതെ എരിവ് കുറയ്ക്കാന്‍ ഒരുവഴിയുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? അധികം വൈകാതെ അങ്ങനെയൊരു വഴി തെളിഞ്ഞുവരുമെന്ന് പറയുകയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍. എരിവുതരുന്ന മുളകുകളില്ത്തന്നെ എരിവില്ലാതാക്കാനുള്ള വഴിയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് അവര്‍ പറയുന്നത്.
കാപ്സൈസിനോയിഡുകള് എന്ന സംയുക്തങ്ങളില്‍ നിന്നാണ് മുളകിന് എരിവ് ലഭിക്കുന്നത്. ചില മുളകില്‍ കൂടിയ അളവില്‍ ഈ സംയുക്തങ്ങ ളുണ്ടെങ്കിലും വിചാരിക്കുന്നത്ര എരിവുണ്ടാകാറില്ല. ഇതിനു കാരണം തേടിയപ്പോഴാണ് മുളകുകള്ക്കുള്ളില്ത്തന്നെ എരിവിനെ പ്രതിരോധിക്കുന്ന 'ആന്റി സ്പൈസ്' സംയുക്തങ്ങളുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയത്.
വിവിധ മുളകുകളില്‍ നടത്തിയ പരീക്ഷണത്തില്‍നിന്ന് രുചിയെ ബാധിക്കാതെ തന്നെ എരിവുകുറയ്ക്കുന്ന മൂന്ന് സംയുക്തങ്ങളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇതു വേര്‍തിരിച്ചെടുത്ത് കറിയില്‍ പ്രയോഗിക്കാനായാല്‍ എരിവുകുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. പഠനം 'ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി'യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Scientists discover compounds that reduce chilies heat without affecting taste
Published: 17 May 2025, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented