ചേര്‍പ്പ്: മുളകുപൊടി വാങ്ങി 11 ലക്ഷം രൂപ തട്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഈറോഡ് സുറാമംപെട്ടി മുത്തുകുമാര്‍(38)നെ ചേര്‍പ്പ് പോലീസ് തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റുചെയ്തു.
പാലക്കാട് നൂറണിയില്‍ ഡയമണ്ട് ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തുന്ന പ്രതി ചെറുശ്ശേരി സ്വദേശിനി നടത്തുന്ന കമ്പനിയില്‍നിന്ന് 5000 കിലോ മുളകുപൊടി 2022 ഒക്ടോബറില്‍ വാങ്ങി. പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളില്‍ ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുളകുപൊടി വാങ്ങിയത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് ചെറുശ്ശേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് പ്രതിയെ ഇപ്പോള്‍ പിടികൂടിയത്.
Content Highlights: A Tamil Nadu man was arrested for defrauding a Kerala company of ₹11 lakh by purchasing chili powder
Published: 27 Aug 2025, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented