കോഴിക്കോട്: സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കസ്റ്റഡിയില്‍. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. 

To advertise here,

സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാര്‍ച്ച് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. 

കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയല്‍ നടിയാണ് പ്രതികളെ പരിചയപ്പെടുത്തിനല്‍കിയതെന്നും സീരിയലിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ ആരോപണം.