കടുത്തുരുത്തി(കോട്ടയം): ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളീല്‍ വീട്ടില്‍ ജോര്‍ജ് ജോണ്‍(52) ആണ് വിജിലന്‍സിന്റെ പിടിയിലായത്.
പരാതിക്കാരന്റെ പ്രവാസിയായ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആവശ്യത്തിനായി ആര്.ഡി.ഒ. ഓഫീസില്‍ റിപ്പോര്‍ട്ട് നല്കുവാനായി 1300 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസിലെ വൈദ്യുതി ചാര്‍ജ് അടക്കാനുള്ള തുക എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: village officer arrested in bribery case kaduthuruthy kottayam
Published: 04 Apr 2024, 05:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented