തൃശൂര്‍: വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനില്‍ പോലീസിനെ കബളിപ്പിച്ച് രണ്ടു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11:40-നു ആലപ്പുഴ സബ്ജയില്‍ നിന്നും വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നിരുന്ന പ്രതികളായ എടത്വ ലക്ഷം വീട് കോളനിയില്‍ വിനീത് (വടിവാള്‍ വിനീത്), കൊല്ലം സ്വദേശി രാഹുല്‍ എന്നിവരാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ എസ്കോര്‍ട്ട് വന്നിരുന്ന പോലീസുകാരെ വെട്ടിച്ച് ചാടി പോയത്. വേണാട് എക്സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ച് രാഹുലിന്റെ കയ്യില്‍ മാത്രമായി ഇട്ടിരുന്നു. പിന്നാലെ ഇവര്‍ ട്രെയിനിന്റെ എതിര് ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. രാഹുല്‍ ടീഷര്‍ട്ടും പാന്റും, വിനീത് വെള്ള ഷര്‍ട്ടും പാന്റും ആണ് ധരിച്ചിരുന്നത്.
Content Highlights: Two Prisoners Escape in Vadakkanchery
Published: 25 Mar 2025, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented