ശ്രീകാര്യം: മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തവർ തുമ്പ പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. ആറ്റിൻകുഴി ചെമ്പുപറമ്പിൽ സ്വരാജ് ഭവനിൽ ശ്യാം(34), ശരണ്യ ഭവനിൽ ശരത് (32) എന്നിവരാണ് പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇൻഫോസിസിനു സമീപത്തെ ബാറിൽ മദ്യപിച്ചശേഷം റോഡിലിറങ്ങി ബഹളമുണ്ടാക്കിയതിന് ഇരുവരെയും പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിയതിനു പിന്നാലെ പ്രതികൾ അക്രമാസക്തരായി. ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെയും പരാതിക്കാരനെയും ഇവർ അസഭ്യം പറഞ്ഞു. തുടർന്ന് ലോക്കപ്പിലെ സ്റ്റീൽ ടോപ്പ് ഇളക്കി സ്റ്റേഷൻ ചുമരിലെ കണ്ണാടി എറിഞ്ഞുതകർത്തു. ശുചിമുറിയിലെ സാധനങ്ങളും നശിപ്പിച്ചു.കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിൽ കയറി സുരക്ഷാ ജീവനക്കാരൻ ആറാട്ടുവഴി മിനി കോട്ടേജിൽ ചാൾസ് ഫെർണാണ്ടസിനെയും കെയർടേക്കർ ജോണിനെയും മർദിച്ചശേഷമാണ് ഇവർ ഇൻഫോസിസിനു സമീപത്തെത്തിയത്. കഴിഞ്ഞയാഴ്ച തൃപ്പാദപുരത്ത് പച്ചക്കറിക്കച്ചവടം നടത്തിയ വയോധികയുടെ കട ഇടിച്ചുനിരത്തിയത് ശ്യാമാണെന്നും പോലീസ് പറഞ്ഞു.
കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും തുമ്പ പോലീസും ഫ്ളാറ്റ് ജീവനക്കാരെ മർദിച്ചതിന് കഴക്കൂട്ടം പോലീസും കേസെടുത്തു.
Content Highlights: Two men taken into custody for creating a ruckus on the road vandalized the Thumba Police Station., The accused, Shyam and Sharat, destroyed station glass, toilet fittings, and abused on-duty officers.
Published: 02 Nov 2026, 07:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented