ഉദയംപേരൂർ: മാങ്കായിക്കവലയ്ക്കുസമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികൻ വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമലിന്റെ (29) മൃതദേഹം ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോൾ 0.03 ഗ്രാം എം.ഡി.എം.എ.യും, മൂന്നുഗ്രാം കഞ്ചാവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇതിന് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ടെന്ന് ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി.ജി. രാജേഷ് പറഞ്ഞു.

To advertise here,

അപകടസമയത്ത് സ്കൂട്ടറിൽ അമലിനൊപ്പമുണ്ടായിരുന്ന കുലശേഖരമംഗലം ഇടവട്ടം വാളോർ മംഗലത്ത് അർജുൻ (29) എന്നയാൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാളിൽനിന്ന് എം.ഡി.എം.എ. ഉൾപ്പെടെ മയക്കുമരുന്ന് പോലീസ് കണ്ടെടുത്തിരുന്നു. 3.10 ഗ്രാം എം.ഡി.എം.എ.യും 9.80 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു ഉദയംപേരൂരിൽ വാഹനാപകടം നടന്നത്.