തൃത്താല: കുമരനല്ലൂരിലെ പാരലല്‍ കോളേജ് ഉടമയെ പോക്‌സോ നിയമപ്രകാരം (ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്ന നിയമം) തൃത്താല പോലീസ് അറസ്റ്റുചെയ്തു. ആനക്കര പോട്ടൂര്‍ സ്വദേശി അലി (64) ആണ് പിടിയിലായത്. 

To advertise here,

രണ്ടുവിദ്യാര്‍ഥിനികള്‍ നല്‍കിയ വ്യത്യസ്ത പരാതികളിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഉപദ്രവത്തിനു ഇരയായ കുട്ടികള്‍ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.