'കുഞ്ഞുണ്ടായത് എട്ടുവര്‍ഷത്തിന് ശേഷം, ആത്മഹത്യ ചെയ്യില്ല'; യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന് ആരോപണം


1 min read
Read later
Print
Share

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിനെത്തിയ വിശ്വനാഥനെ സുരക്ഷാജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞദിവസം ഭാര്യാമാതാവും ആരോപിച്ചിരുന്നു.

വിശ്വനാഥൻ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് മേപ്പാടിയിലെ ആദിവാസി യുവാവ് വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. സഹോദരന്‍ രാഘവനാണ് വിശ്വാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.

വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞുണ്ടായത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ലക്ഷണമുണ്ട്. സഹോദരനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവന്‍ ആരോപിച്ചു. മോഷണം നടത്തുന്നയാളല്ല വിശ്വനാഥനെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിനെത്തിയ വിശ്വനാഥനെ സുരക്ഷാജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞദിവസം ഭാര്യാമാതാവും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി സഹോദരനും രംഗത്തെത്തിയിരിക്കുന്നത്. വിശ്വനാഥന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതിന്റെ പാടുകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് മെഡിക്കല്‍ കോളേജ് എ.സി.പി.യുടെ വിശദീകരണം. കുടുംബം ഗുരുതരമായ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കോ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ മരണത്തില്‍ പങ്കുണ്ടോ എന്നകാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: tribal youth suicide in kozhikode medical college allegation by his family

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
woman

1 min

ബലാത്സംഗം, മതംമാറാനും പേര് മാറ്റാനും നിര്‍ബന്ധിച്ചു; മോഡലിന്റെ പരാതിയില്‍ യുവാവിനെതിരേ കേസ്

May 31, 2023


couple

1 min

സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യബന്ധം; യുവാവ് ഭാര്യയെ കൊന്നു,പിന്നാലെ യുവാവിനെ സുഹൃത്തും കൊലപ്പെടുത്തി

May 31, 2023


de casa inn

1 min

സിദ്ദിഖിന്റെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

May 30, 2023

Most Commented