കൊല്ലം: വീട്ടുവളപ്പിൽ കുഴിയെടുത്ത് ചിതയൊരുക്കി ഗൃഹനാഥൻ തീകൊളുത്തി മരിച്ചു. ചന്ദനത്തോപ്പ് ചാത്തിനാംകുളം പാരിപ്പള്ളിയിൽ വീട്ടിൽ ഹരീന്ദ്രൻപിള്ള (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വീടിനുപിന്നിലെ വാഴത്തോപ്പിൽ ഒരുക്കിയ ചിതയിൽക്കിടന്നശേഷം ശരീരത്തിലേക്ക് തിന്നർ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചിതയിൽ ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഴത്തോപ്പിൽ തീ ആളിക്കത്തിയതോടെ അയൽവാസികൾ ഓടിയെത്തി തീ കെടുത്തി. വിവരമറിഞ്ഞ് കിളികൊല്ലൂർ പോലീസും കൊല്ലത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തിവരികയായിരുന്ന ഹരീന്ദ്രൻപിള്ള മരണാനന്തരകർമങ്ങൾക്കുള്ള സാമഗ്രികൾ രാവിലെ വീട്ടിലെത്തിച്ചിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. ഒഴിവുസമയങ്ങളിൽ പുരയിടത്തിൽ കൃഷിജോലികൾക്കിറങ്ങുന്നത് പതിവാണ്. അതിനാൽ വാഴത്തോപ്പിനിടയിൽ ചെറിയ കുഴിയെടുത്തശേഷം കർപ്പൂരം അടക്കമുള്ള പൂജാസാമഗ്രികളും വിറകും തൊണ്ടും ചിരട്ടയും മറ്റും അടുക്കി ചിതയൊരുക്കിയതും ആരും അറിഞ്ഞിരുന്നില്ല. തിന്നർകൊണ്ടുവന്ന ഒഴിഞ്ഞ കുപ്പികളും സമീപത്തുനിന്ന് കണ്ടെത്തി. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച 12-ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ജയകുമാരിയാണ് ഭാര്യ. മക്കൾ: ഡോ. ശ്രീലക്ഷ്മി, ഹരിപ്രിയ. മരുമകൻ: ഡോ. ശ്രീകാന്ത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ: 1056, 0471-2552056)
Content Highlights: 58-year-old Hareendran Pillai died by suicide in a self-made pyre in his backyard., The incident occurred on Monday around 11 AM when no one was at home., He had arranged funeral items and wood in the banana plantation beforehand., Police recovered empty thinner bottles from the scene and shifted the body to the district hospital mortuary.
Published: 29 Sept 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented