കൊഴിഞ്ഞാമ്പാറ: രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ നിവേദിത കൂടുതൽ വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തി. അഞ്ചു വയസ്സുകാരിയായ മൂത്ത മകളെയും തുടർന്ന് ഇളയ കുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് അമ്മ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഞ്ചു വയസ്സുകാരിയായ മൂത്ത മകളെ കുളിപ്പിക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പകുതി വെള്ളം നിറച്ച തൊട്ടിയിൽ തല മുക്കിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് നിവേദിത മൊഴി നൽകി. മൂത്ത മകളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെയും ഇതേ രീതിയിൽ കൊലപ്പെടുത്തിയത്.

To advertise here,

തനിക്ക് മോഡലിങ്ങിനും സ്വതന്ത്ര ജീവിതത്തിനും കുഞ്ഞുങ്ങൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അമ്മ നിവേദിത പോലീസിന് നൽകിയ മൊഴി. എന്നാൽ, ഈ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇത്തരമൊരു കാരണം കൊണ്ട് മാത്രം രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുമോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ നിവേദിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.