
രാജ്‌കോട്ട: ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 32-കാരനായ അക്കൗണ്ടന്റിൽ നിന്ന് 4.12 കോടി രൂപ തട്ടിയെടുത്തു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ മിതേഷ് എന്ന അക്കൗണ്ടന്റാണ് 'ഹലോ ട്രേഡ്‌സ്' എന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിലൂടെ തട്ടിപ്പിനിരയായത്. സംഭവത്തിൽ രാജ്‌കോട്ട് ഇക്കണോമിക് ഒഫൻസ് വിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2021-ൽ സോഷ്യൽ മീഡിയ വഴിയാണ് മിതേഷ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ നരേഷ് സേവക്രാമനിയെ പരിചയപ്പെടുന്നത്. തുടക്കത്തിൽ കമ്മീഷൻ വാങ്ങാതെ ഓഹരി വിപണിയിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് നരേഷ്, മിതേഷിന് വിവിധ ട്രേഡിങ് ലിങ്കുകൾ അയച്ചുകൊടുത്തു. ഇതിലൂടെ വലുതും ചെറുതമായ തുകകൾ മിതേഷ് നിക്ഷേപിച്ചിരുന്നു.
2024-ലാണ് കൂടുതൽ തുക നിക്ഷേപിക്കാനായി മിതേഷ് തീരുമാനിച്ചത്. നരേഷുമായി ഈ വിവരം പങ്കുവെച്ചതിന് പിന്നാലെ നരേഷ് 'ഹലോ ട്രേഡ്‌സ്' എന്ന വെബ്സൈറ്റ് ലിങ്ക് നൽകുകയും അക്കൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയാണ് മിതേഷ് പണം പിക്ഷേപിച്ചിരുന്നത്.
ഹലോ ട്രേഡ്, സിദ്ധി വിനായക് എന്റർപ്രൈസ്, പാസിഫൈ ഇൻഫ്രാ, വിസ്‌ബോഡ് സോഫ്റ്റ്വെയർ തുടങ്ങിയ വിവിധ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും ക്യു.ആർ കോഡുകളിലേക്കും നരേഷ് പണം അയപ്പിച്ചു. പണം അയച്ചതിന്റെ സ്‌ക്രീൻഷോട്ടുകൾ വാട്‌സ്ആപ്പിൽ നൽകിയതോടെ തുല്യമായ തുക പ്ലാറ്റ്ഫോമിലെ അക്കൗണ്ട് ബാലൻസായി കാണിച്ചുപോന്നു.
2024 മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ 6,35,47,843 രൂപ മിതേഷ് നിക്ഷേപിച്ചു. ഇതിൽ 4,23,15,169 രൂപ മുൻപ് ഘട്ടംഘട്ടമായി തിരികെ ലഭിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ പ്ലാറ്റ്ഫോമിൽ 2 കോടി രൂപ ലാഭവും ബാക്കി 2 കോടി രൂപ നിക്ഷേപത്തുകയും കാണിച്ചതിനെ തുടർന്ന് തുക ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ സാങ്കേതിക തടസ്സം കാണിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉടൻ ശരിയാക്കിത്തരാമെന്ന് നരേഷ് പറഞ്ഞെങ്കിലും പിന്നീട് ഫോൺ കോളുകളോട് പ്രതികരിക്കാതായി. മുതലും ലാഭവും ഉൾപ്പെടെ ആകെ 4,12,33,655 രൂപയാണ് മിതേഷിന് നഷ്ടപ്പെട്ടത്.
മിതേഷിന്റെ പരാതിയിൽ നരേഷ് സേവക്രാമനിക്കും ബാങ്ക് അക്കൗണ്ട് ഉടമകൾക്കുമെതിരെ രാജ്‌കോട്ട് ഇ.ഒ.ഡബ്ല്യു കേസ് രജിസ്റ്റർ ചെയ്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: A 32-year-old accountant from Rajkot lost Rs 4.12 crore in a fake trading scam., The fraud was operated through a fraudulent platform named 'Hello Trades' from 2024 to February 2026., The accused Naresh Sevakramani lured the victim with false promises of high returns on share market investments., Rajkot Economic Offences Wing (EOW) has registered a case and launched an investigation.
Published: 01 Oct 2026, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented