തൃശ്ശൂര്‍: വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശ്ശൂര്‍ പേരാമംഗലത്ത് തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
കേച്ചേരി സ്വദേശിയായ കിഷോര്‍ കൃഷ്ണ എന്നയാളാണ് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഭിജിത്ത്, ബിനേഷ്, ബിനേഷിന്റെ മകന്‍ അഭിനന്ദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കിഷോർ കൃഷ്ണയും അഭിജിത്തും തമ്മിലായിരുന്നു തർക്കം ഉടലെടുത്തത്. ബൈക്കില്‍ യാത്രചെയ്തിരുന്ന കിഷോര്‍ കൃഷ്ണയെ മറികടക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനായ അഭിജിത്ത് ഹോണടിച്ചെന്ന് ആരോപിച്ചായിരുന്നു തർക്കം. തങ്ങള്‍ക്ക് പരിചയമുള്ള അഭിജിത്തും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടായത് കണ്ടാണ് അതുവഴിയെത്തിയ ബിനേഷും മകന്‍ അഭിനന്ദും വാഹനംനിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനുപിന്നാലെ കിഷോര്‍ കൃഷ്ണ മൂവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ കിഷോറിനായി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് തിരച്ചില്‍ തുടരുകയാണ്.
Content Highlights: Shocking incident in Thrissur! A dispute over honking during an overtake led to three people being stabbed. Police are searching for the accused. Read more.
Published: 02 Dec 2025, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented