തൃശ്ശൂര്‍: ആനന്ദപുരത്ത് മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനെ(29)യാണ് ജ്യേഷ്ഠന്‍ വിഷ്ണു കൊലപ്പെടുത്തിയത്. ആനന്ദപുരത്തെ കള്ളുഷാപ്പില്‍വെച്ചായിരുന്നു സംഭവം.

To advertise here,

കള്ളുഷാപ്പില്‍വെച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് വിഷ്ണു അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ വിഷ്ണു രക്ഷപ്പെട്ടു. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.