ഷാജഹാൻപുർ (ഉത്തർപ്രദേശ്): ശ്മശാനത്തിൽ എരിയുന്ന ചിതയിലെ തീ ഉപയോഗിച്ച് ഇറച്ചി പാകംചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ പുവായൻ നത്താപുർ ഗ്രാമത്തിലാണ് സംഭവം.

To advertise here,

ഗ്രാമവാസിയായ വീർപാലിന്റെ പിതാവ് മരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് ഗ്രാമാതിർത്തിയിലുള്ള ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നത്. വൈകീട്ടോടെ വീർപാൽ വീണ്ടും ചിതയുടെ അടുത്തേക്ക് എത്തിയപ്പോഴാണ് മൂന്നുപേർ ചിതയിലെ തീയിൽ പാത്രംവെച്ച് ഇറച്ചി പാകംചെയ്യുന്നത് കണ്ടത്. പോലീസെത്തി പ്രതികളിലൊരാളായ സുരേന്ദ്രനെ പിടികൂടി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു.