ഗുരുവായൂര്‍: ശബരിമല തീര്‍ഥാടകരുടെ വേഷത്തില്‍ ഗുരുവായൂരില്‍ തിമിംഗില വിസര്‍ജ്യം (ആംബര്‍ ഗ്രീസ്) വില്‍ക്കാനെത്തിയ മൂന്നുപേര്‍ പിടിയില്‍. ഇവരില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന അഞ്ചുകിലോ തിമിംഗില വിസര്‍ജ്യമാണ് കണ്ടെത്തിയത്. കൊയിലാണ്ടി മരക്കാട്ടുപൊയില്‍ ബാജിന്‍ (31), കൊയിലാണ്ടി വട്ടക്കണ്ടി രാഹുല്‍ (26), കോഴിക്കോട് അരിക്കുളം രാമപാട്കണ്ടി അരുണ്‍ദാസ് (30) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരക്കാറും കസ്റ്റഡിയിലെടുത്തു. ആംബര്‍ ഗ്രീസുമായി സംഘം ഗുരുവായൂരിലെത്തിയതായി ഷാഡോ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് വാങ്ങാനുള്ള ഏജന്റുമാരാണെന്ന് ധരിപ്പിച്ചായിരുന്നു സംഘത്തെ ഷാഡോ പോലീസ് വലവിരിച്ചത്. ഗുരുവായൂര്‍ കിഴക്കേനടയിലെ ബസ് സ്റ്റാന്‍ഡിനടുത്തേക്ക് സംഘത്തെ വിളിപ്പിച്ചു. ആ സമയം ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ എസ്.ഐ. വി.പി. അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസും സിറ്റി പോലീസ് കമ്മിഷണറുടെ സംഘത്തിലെ എസ്.ഐ.മാരായ എം.ജി. സുവ്രതകുമാര്‍, പി.എം. റാഫി എന്നിവരും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
1972-ലെ വന്യജീവി (സുരക്ഷ) നിയമപ്രകാരം ഇന്ത്യയില്‍ തിമിംഗില വിസര്‍ജ്യം കൈവശം വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, കേസ് തുടരന്വേഷണത്തിന് വനംവകുപ്പിന് കൈമാറിയതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ.ജി. സുരേഷ് അറിയിച്ചു.
Content Highlights: three arrested with ambergris in guruvayoor
Published: 03 Dec 2023, 03:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented