തിരുവനന്തപുരം: തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്(ആര്‍പിഎഫ്) പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആര്‍പിഎഫിന്റെ തിരുവനന്തപുരം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യാത്രക്കിടെ തീവണ്ടിയില്‍ ചാര്‍ജുചെയ്യാന്‍ വെച്ചിരിക്കുന്ന പലരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറി. വലിയ പരാതികള്‍ക്ക ഇടയാക്കിയതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് ആര്‍പിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാന്‍ കഴിഞ്ഞത്. ഇയാളുടെ പക്കല്‍ നിന്ന് നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
മോഷ്ടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കള്‍ വാങ്ങുകയും ചെയ്യുമെന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ മുഹമ്മദ് ഹനീഫ് അറിയിച്ചു ഇന്‍സ്പെക്ടര്‍ ബിനു, ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എ.ജെ ജിബിന്‍,പ്രൈസ് മാത്യു,ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്ക്വാഡംഗം ജോജി ജോസഫ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ്. വി. ജോസ്, ലാല്‍ജീവ്, വിനോദ് എന്നിവരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് റെയില്‍വേ പോലീസിന്ഇയാളെകൈമാറി.
Content Highlights: Railway Phone Thief Arrested in Thiruvananthapuram
Published: 09 Sept 2025, 09:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented