തിരുവല്ലം: പകല്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), ഇയാളുടെ സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്. മുട്ടയ്ക്കാട് സ്വദേശി സന്തോഷിന്റെ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു
സന്തോഷ് ഉച്ചയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അടയ്ക്കാന്‍ മറന്നുപോയിരുന്നു. ഈ സമയം അതുവഴിപോയ അനൂപ്, വീടിനുള്ളില്‍ കയറി മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ഫോണ്‍ സുഹൃത്തായ ഉണ്ണിയുടെ പക്കല്‍ വില്‍ക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു. വൈകീട്ട് സന്തോഷ് ഉണര്‍ന്നപ്പോഴാണ് ഫോണ്‍ കാണാനില്ലെന്ന് മനസിലാക്കിയത്. തുടര്‍ന്ന് തിരുവല്ലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.എച്ച്.ഒ. ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനൂപും ഉണ്ണിയും പിടിയിലാകുന്നത്.
Content Highlights: Two men were arrested for stealing a mobile phone from an unlocked house in Thiruvallam while the re
Published: 19 Sept 2025, 12:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented