തെലങ്കാന: മട്ടന്‍ കറിയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ഉപ്പരി ഗുദെം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. 35-കാരിയായ മലോത് കലാവതിയാണ് കൊല്ലപ്പെട്ടത്.

To advertise here,

അര്‍ധരാത്രിയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഭര്‍ത്താവ് കലാവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും കലാവതിയുടെ അമ്മ പോലീസിനോട് വ്യക്തമാക്കി. ആ സമയത്ത്‌ ആരും പരിസരത്തുണ്ടായില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. 

വിവരം ലഭിച്ചയുടനെ പോലീസ് സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ച പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൊലപാതകം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി.