രാമനാഥപുരം: തമിഴ്‌നാട്ടിലെ പരമക്കുടി സർക്കാർ ആശുപത്രി പരിസരത്ത് ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ കയ്യാങ്കളി തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. രാമനാഥപുരം പാർത്ഥിബനൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ കണ്ണകി (35) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പരമക്കുടി താലൂക്ക് സർക്കാർ ആശുപത്രി പരിസരത്തായിരുന്നു സംഭവം. യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽവെച്ചും ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേരിതിരിഞ്ഞ് വീണ്ടും തർക്കവും കൈയാങ്കളിയും ഉണ്ടാകുകയായിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണകി സംഘർഷം തടയാനും ഇരുവിഭാഗങ്ങളെയും മാറ്റാനും ശ്രമിച്ചു.
ഇതിനിടയിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്ന കറുപ്പുരാജ എന്നയാൾ കണ്ണകിയെ ശക്തമായി തള്ളിമാറ്റുകയായിരുന്നു. നിലത്തുവീണ കണ്ണകിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനടി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെഡ് കോൺസ്റ്റബിളിനെ തള്ളിയിട്ട കറുപ്പുരാജയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുത്തും അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: A 35-year-old woman head constable, Kannagi, was killed while intervening in a clash between auto-rickshaw drivers., The incident took place at the Paramakudi government hospital premises in Ramanathapuram district., The accused, Karuppu Raja, forcefully pushed the officer, causing fatal head injuries when she fell., Police have arrested the accused and filed murder charges against him.
Published: 29 Sept 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented