മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍സേതുവില്‍നിന്ന് ടെക്കി യുവാവ് കടലിലേക്ക് ചാടി. മുംബൈ ഡോംബിവിലിയില്‍ താമസിക്കുന്ന കെ. ശ്രീനിവാസ്(38) ആണ് കാര്‍ നിര്‍ത്തിയിറങ്ങി പാലത്തില്‍നിന്ന് ചാടിയത്. സംഭവം ആത്മഹത്യാശ്രമമാണെന്ന് പോലീസ് പറഞ്ഞു. യുവാവിനായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബുധനാഴ്ച ഉച്ചയോടെയാണ് ശ്രീനിവാസ് പാലത്തില്‍നിന്ന് ചാടിയത്. കാറോടിച്ചെത്തിയ ഇയാള്‍ പെട്ടെന്ന് വാഹനം നിര്‍ത്തുകയും പുറത്തിറങ്ങി പാലത്തിന്റെ കൈവരിയില്‍ കയറി കടലിലേക്ക് ചാടുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശ്രീനിവാസ് വീട്ടില്‍നിന്ന് കാറുമായി പുറത്തേക്ക് പോയത്. അടല്‍സേതുവില്‍ എത്തുന്നതിന് മുന്‍പ് ഭാര്യയെയും നാലുവയസ്സുള്ള മകളെയും ഇയാള്‍ ഫോണില്‍വിളിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ശ്രീനിവാസിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നും ബന്ധുക്കള്‍ കരുതുന്നു. നേരത്തെ കുവൈത്തില്‍ ജോലിചെയ്യുന്നതിനിടെ അണുനാശിനി കുടിച്ച് ശ്രീനിവാസ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് നവി മുംബൈ പോലീസും കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തി. പോലസിന്റെ രക്ഷാപ്രവര്‍ത്തകരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ ശ്രീനിവാസിനായി തിരച്ചില്‍ തുടരുകയാണ്.
മുന്നറിയിപ്പ്: വീഡിയോ ദൃശ്യം ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കിയേക്കാം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: techie youth jumped off from atal setu mumbai
Published: 25 Jul 2024, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented