മുംബൈ: പുണെയിൽ ഐടി എൻജിനീയറായ യുവതി ജീവനൊടുക്കി. സ്ത്രീധനപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന ആരോപവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. വൈഷ്ണവി പ്രവീൺ ജരാൻഡെ എന്ന ഇരുപത്തിമൂന്നുകാരിയാണ് മരിച്ചത്. ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനമാണ് വൈഷ്ണവിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
ഓംകാർ സഞ്ജയ് ഘിസാരെയുമായി മേയ് ഒൻപതാം തീയതിയാണ് വൈഷ്ണവിയുടെ വിവാഹം നടന്നത്. വിവാഹത്തിനായി 45 ലക്ഷം രൂപ ചെലവഴിച്ചുവെന്നും പതിനാലുപവൻ സ്വർണം നൽകിയിരുന്നെന്നും കുടുംബം പറയുന്നു. കാർ വാങ്ങാൻ അഞ്ചുലക്ഷംരൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഓംകാറും മാതാപിതാക്കളും വൈഷ്ണവിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് കുടുംബം പരാതയിൽ ആരോപിക്കുന്നു.
വിവാഹശേഷം ഭർത്താവിനും കുടുംബത്തിനുമൊപ്പമായിരുന്നു വൈഷ്ണവി താമസിച്ചിരുന്നത്. തുടർന്ന് ജോലിയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയി. ജൂൺമാസം അവസാനം തിരികെവരികയും ഭർതൃവീട്ടിൽ താമസിച്ചുകൊണ്ടുതന്നെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നത് തുടരുകയും ചെയ്യുകയായിരുന്നു. സെപ്റ്റംബർ 24-ന് വൈഷ്ണവി, അമ്മയെ വിളിക്കുകയും ഭർതൃവീട്ടിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്നേദിവസം രാത്രി പതിനൊന്നരയോടെ ഓംകാറും വീട്ടിലേക്ക് വിളിച്ചു. ശേഷം വൈഷ്ണവിയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ഇവർ ഓംകാറും കുടുംബവും താമസിക്കുന്നിടത്ത് എത്തിയപ്പോഴാണ് മരണവാർത്ത അറിയുന്നത്.
വൈഷ്ണവിയുടെ അച്ഛന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 23-year-old IT engineer Vaishnavi Jarande found dead in Pune, Family alleged severe physical and mental torture for dowry, Marriage expenses were 45 lakhs with 14 sovereigns of gold given, Demand for an additional 5 lakhs to buy a car led to harassment, Police registered a case based on the father's complaint.
Published: 28 Sept 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented