ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് എന്‍ജിനിയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി. അണ്ണാ സര്‍വകലാശാലയുടെ തിരുച്ചിറപ്പള്ളി കാമ്പസിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ 21 കാരനാണ് തീവണ്ടിക്കു മുന്നില്‍ച്ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ പുതുക്കോട്ട പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

To advertise here,

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പണംനല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രിയോടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)