ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജിയിലുള്ള ആസ്താ കുഞ്ച് പാർക്കിൽ 17 വയസ്സുകാരി കൂട്ടപീഡനത്തിനിരയായ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയത്തിൽ പോലീസ്. പച്ചക്കറി വ്യാപാരിയായ ആസിഫാണ് സംഭവത്തിന്റെ പ്രധാന സൂത്രധാരൻ. കുറ്റകൃത്യത്തിന് ശേഷം പ്രതികൾ സമീപത്തെ കടയിൽനിന്ന് ഭക്ഷണം കഴിക്കുകയും വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കെതിരെയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.
പെൺകുട്ടി തന്റെ പതിനേഴാം ജന്മദിനത്തിൽ കൽക്കാജി മന്ദിറിൽ പ്രാർത്ഥന നടത്തിയ ശേഷം സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയപ്പോഴാണ് ക്രൂരമായ അതിക്രമം ഉണ്ടായത്. പാർക്കിന്റെ ഏഴാം നമ്പർ ഗേറ്റ് വഴി അകത്തുകയറിയ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ ഒരു കിലോമീറ്ററോളം പിന്തുടർന്നിരുന്നു. പോലീസുകാരാണെന്ന് നടിച്ച് എത്തിയ പ്രതികൾ പെൺകുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി. തുടർന്ന് കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ സുഹൃത്തിൽനിന്ന് മാറ്റുകയും പാർക്കിനുള്ളിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി പീഡിപ്പിക്കുകയായിരുന്നു.
ചോദ്യംചെയ്യലിൽ പ്രതികൾ യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാർക്കിൽ മുൻപും ഇവർ സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
വിവാഹിതനും 13 വയസ്സുള്ള മകളുടെ പിതാവുമായ ആസിഫ് മുൻപും പാർക്കിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ പതിവായി എത്തുമായിരുന്നു. ഇയാളുടെ പക്കൽനിന്ന് തോക്ക്, കത്തി, ഗർഭനിരോധന ഉറകൾ എന്നിവ പോലീസ് കണ്ടെടുത്തു. ഇയാളുടെ ഫോണിൽ അശ്ലീല വീഡിയോകളും ഉണ്ടായിരുന്നു.
കേസിലെ മറ്റ് പ്രതികളായ ഹേമന്ത്, മഹേഷ് എന്നിവർക്കെതിരേ നേരത്തെയും ലൈംഗീകാതിക്രമ ആരോപണങ്ങളുണ്ട്.
Content Highlights: Delhi Police state the 17-year-old girl's gang rape at Astha Kunj Park was pre-planned., Main accused Asif, a vegetable vendor, orchestrated the crime along with Hemant and Mahesh., Accused posed as police officers, threatened the victims with a knife and gun, and committed the assault., Forensic examination of mobile phones is underway and suspects show no remorse.
Published: 24 Sept 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented