പട്ന: വിവാദമായ ജമുയി സംഭവത്തിന് പിന്നാലെ വീണ്ടും ബിഹാറിൽ കൗമാരക്കാരിക്കുനേരെ ആൾക്കൂട്ടത്തിന്റെ അതിക്രമം. സമസ്തിപുരിലാണ് സംഭവം. ഗ്രാമത്തിലെ വഴിയിലൂടെ ആൺകുട്ടിക്കൊപ്പം മോട്ടോർ സൈക്കിളിൽ യാത്രചെയ്ത പെൺകുട്ടിക്കുനേരെയാണ് അതിക്രമമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടിയെ അസഭ്യംപറയുന്നതും ശാരീരികമായി ആക്രമിക്കുന്നതും ബുധനാഴ്ച പുറത്തെത്തിയ ദൃശ്യങ്ങളിലുണ്ട്. സമസ്തിപുരിലെ ജഗത്സിങ്പുർ ഗ്രാമത്തിൽ നടന്ന സംഭവമാണെന്നാണ് വിവരം.
മോട്ടോർ സൈക്കിളിൽ യാത്രചെയ്യുകയായിരുന്ന ആൺകുട്ടിയും പെൺകുട്ടിയും ചിത്രങ്ങൾ എടുക്കാനായി വാഹനം നിർത്തി. ഈ സമയത്ത് കുറച്ചുപേർ ഇവരുടെ അടുത്തേക്ക് വരികയും പെൺകുട്ടിയോട് മോശം പരാമർശം നടത്തുകയും അതിക്രമം കാണിക്കുകയുമായിരുന്നു. വീഡിയോയിലുള്ള പുരുഷന്മാർ ജഗത്സിങ്പുർ ഗ്രാമത്തിലുള്ളവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
കുറച്ചുദിവസം മുൻപാണ് ജമുയിയിൽ ആൺകുട്ടിയെയും പെൺകുട്ടിയെും ആൾക്കൂട്ടം ആക്രമിച്ചത്. ഇവർ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും ചെയ്തിരുന്ന. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകുകയും വലിയതോതിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു.
Published: 24 Sept 2026, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented