ഗുരുഗ്രാം: സ്വകാര്യ സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത് അതേ സ്കൂളിലെ വിദ്യാര്‍ഥി. ഹരിയാണയിലെ ഗുരുഗ്രാമിലെ സ്കൂളിനാണ് അതേ സ്കൂളിലെ വിദ്യാര്‍ഥി ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം അയച്ചത്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാനായാണ് വിദ്യാര്‍ഥി ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് ഗുരുഗ്രാമിലെ സെക്ടര്‍ 65-ലെ ശ്രീറാം മില്ലേനിയം സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സന്ദേശം അയച്ചത് അതേ സ്കൂളിലെ 12-കാരനായ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തിയത്.
ക്ലാസുകള്‍ ഓണ്‍ലൈനായി മാറാന്‍ വേണ്ടിയാണ് താന്‍ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. ഗൗരവം മനസിലാക്കാതെയാണ് താനിത് ചെയ്തതെന്നും കുട്ടി പറഞ്ഞു. അന്വേഷണവുമായി കുട്ടി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: Student sends Gurugram school bomb threat e-mail to shift classes to online mode
Published: 21 Dec 2024, 08:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented