കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ചവറ പോലീസ് പിടികൂടി. ചാത്തന്നൂർ കുമ്മല്ലൂർ ജയേഷ് ഭവനിൽ ജ്യോതിഷ് (30) ആണ് പിടിയിലായത്.
11 വയസുകാരിയായ പെൺകുട്ടിയുടെ മാതാവുമായുള്ള പരിചയം മുതലെടുത്ത്, 2022 ജൂൺ മുതൽ 2024 മേയ് വരെ പല സന്ദർഭങ്ങളിലായി ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയിൽനിന്ന് പീഡനവിവരമറിഞ്ഞ അധ്യാപിക പോലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് ജ്യോതിഷിന്റെ പേരിൽ കേസെടുക്കുകയായിരുന്നു.
ഇൻസ്പെക്ടർ വി.എസ്.അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Content Highlights: 30-year old man who harassed minor girl sexually, arrested by Chavara police at Kollam
Published: 13 Jul 2024, 08:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented