പെൺകുട്ടിയുടെ പ്രായം ആശുപത്രിരേഖകളിൽ 18 വയസ്സായിരുന്നു രേഖപ്പെടുത്തിയിരുന്നത്

കൊല്ലം: പ്രസവശുശ്രൂഷകൾക്കിടയിൽ പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. കൂടെ താമസിച്ചിരുന്ന പതിനേഴുകാരന്റെ പേരിൽ പോക്സോ കേസ്. പരവൂർ സ്വദേശിയായ പെൺകുട്ടി കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി, ഏറെ നാളായി ഇവിടെ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായതറിഞ്ഞ് ആരോഗ്യപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തി. പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ ഇവർ തയ്യാറായില്ല.
ആശുപത്രിരേഖകളിൽ 18 വയസ്സായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പ്രസവത്തീയതി ഡിസംബർ 24-നോടടുത്ത് എന്ന് ഡോക്ടർമാർ രേഖപ്പെടുത്തിനൽകിയിരുന്നു. എന്നാൽ കടുത്ത വയറുവേദനയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ 12-ന് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഇവിടെ ഡോക്ടർ വിശദമായി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിനെ അറിയിക്കുകയും പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനീഷ് വിശദമായ അന്വേഷണംനടത്തി കേസെടുക്കുകയുമായിരുന്നു.
ചൈൽഡ്ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.
Content Highlights: Kulathupuzha police booked a 17-year-old boy under the POCSO Act after a minor girl he had been living with gave birth to a baby boy at Punalur Taluk Hospital, following a Childline report.
Published: 22 Nov 2026, 07:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented