മുളന്തുരുത്തി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ചോറ്റാനിക്കര പഞ്ചായത്ത് എരുവേലി കിങ്ങിണിശ്ശേരില്‍ അമല്‍ അശോകന്‍ (23), എരുവേലി പുത്തന്‍കര സന്ദീപ് മോഹനന്‍ (33) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് വീട്ടിലും പിന്നീട് ബസിലുംവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് സൂചന. കുറച്ചുനാളായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അധ്യാപിക മുന്‍കൈയെടുത്ത് നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെ നടത്തിയ മെഡിക്കല്‍ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതികളെക്കുറിച്ച് അറിയുന്നതും കേസെടുത്ത് പ്രതികളെ പിടികൂടിയതും.