തൃപ്രയാര്‍(തൃശ്ശൂര്‍): ആയുര്‍വേദചികിത്സയ്ക്കായി സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗ സ്വദേശി അഴകേശ(24)നെയാണ് അറസ്റ്റ് ചെയ്തത്.

To advertise here,

തളിക്കുളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്‌ക്കെത്തിയ ജര്‍മന്‍ സ്വദേശിയായ അമ്പത്തെട്ടുകാരിയെ കടപ്പുറത്ത് നടക്കുന്നതിനിടെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

ഇവര്‍ ബഹളംവെച്ചതോടെ റിസോര്‍ട്ട് ജീവനക്കാരെത്തി സുരക്ഷിതയാക്കി. പരാതിയെത്തുടര്‍ന്ന് വലപ്പാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുടുംബവുമായി പിണങ്ങിക്കഴിയുന്ന യുവാവ് തൃപ്രയാറില്‍ ഹോട്ടല്‍ജീവനക്കാരനാണ്.