ബെംഗളൂരു: ഭാര്യയേയും ബന്ധുക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവർ പിടിയിൽ. ബെംഗളൂരുവിലാണ് സംഭവം. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും ഭാര്യയുടെ ആറ് ബന്ധുക്കളേയും കൊലപ്പെടുത്തിയ ഇന്ദു ശേഖർ (45) ആണ് പിടിയിലായത്. ഇന്ദു ശേഖറിന്റെ ഭാര്യ സുനിത, ഭർതൃമാതാവ് രൂപവതി, ഭാര്യാ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴ് വയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. ഭാര്യ സുനിതയെ കൊലപ്പെടുത്തിയശേഷം വീട്ടിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞ് സുനിതയുടെ സഹോദരന്മാരേയും ഇന്ദു ശേഖർ ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇവരെ വധിച്ചതിന് പിന്നാലെ ഇവരുടെ ഭാര്യമാരേയും അമ്മായിയമ്മയേയും ഏഴുവയസ്സുകാരനായ കുഞ്ഞിനേയും വിളിച്ചുവരുത്തി കൊന്നു.
അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നത്. കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ സ്വന്തം വാഹനത്തിൽ കയറ്റി നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്കും നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിജനമായ സ്ഥലങ്ങളിലേക്കും കൊണ്ടുപോയി തള്ളുകയായിരുന്നു. വീടുകളിലെ രക്തക്കറകളും തെളിവുകളും നശിപ്പിക്കുന്നതിനായി ഇയാൾ രാസവസ്തുക്കൾ ഉപയോഗിച്ചതായും പോലീസ് പറയുന്നു.
ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. തുടർന്നാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്. കൊല്ലപ്പെട്ട ഏഴു വയസ്സുകാരൻ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Content Highlights: Cab driver Indu Shekhar arrested for murdering his wife and six relatives in Bengaluru., The murders were executed systematically following a family dispute., Bodies were transported in his cab and dumped in isolated areas including Nandi Hills., Police used missing persons complaints to uncover the crime and are searching for the remaining bodies.
Published: 06 Nov 2026, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented