ജയ്പുർ: വീട്ടിനുള്ളിൽ അമ്മയെയും മക്കളേയും മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് പറയുന്നത്.
സരോജ് ദേവി (50), മകൾ ശിവാംഗി (25), മകൻ ലക്കി (27) എന്നിവരാണ് മരിച്ചത്. ലക്കിയുടെ മൊബൈൽ ഫോണിൽനിന്ന് മരണം സംബന്ധിച്ച കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുടുംബത്തിൽ മാനസിക രോഗാവസ്ഥയുടെ പാരമ്പര്യമുണ്ടെന്ന് കുറിപ്പിലുണ്ടെന്നാണ് വിവരം.
കൈയ്യെഴുത്തിലുള്ള മറ്റൊരു കുറിപ്പും ഭിത്തിയിൽ ഒട്ടിച്ച രീതിയിൽ കണ്ടെത്തി. മൊബൈൽ ഫോണിൽ കുറിപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും അതിന്റെ പാസ്വേഡുമായിരുന്നു ഭിത്തിയിലെ കുറിപ്പിൽ ഉണ്ടായിരുന്നത്. പൊലീസ് ഫോൺ പരിശോധിക്കുന്നുണ്ട്.
അയൽവാസികളുമായി ഇവർ അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓൺലൈൻ ഡെലിവറി വഴിയാണ് വീട്ടുസാധനങ്ങൾ വാങ്ങിയിരുന്നത്. വീടുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഭട്ടാ ബസ്തി പൊലീസ് മുറി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൊബൈൽ ഫോണിന്റെയും മറ്റ് തെളിവുകളുടെയും വിശകലനശേഷമേ മരണകാരണം വ്യക്തമാകൂ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക)
Content Highlights: Saroj Devi and her two children were found dead inside a room in Jaipur., Police suspect the son killed his mother and sister before dying by suicide., A suicide note was found on the son's mobile phone mentioning a family history of mental illness., Bhatta Basti police are investigating the case, including property disputes and family issues.
Published: 27 Nov 2026, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented