രാജാക്കാട്(ഇടുക്കി): ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിലായി. ചാത്തൻപുരയിടത്തിൽ സുജോ വേലു (49) ആണ് പിടിയിലായത്. പഴയവിടുതി ഗവൺമെൻ്റ് യു.പി സ്കൂളിനു സമീപത്തുള്ള ചായക്കടയിൽ നിന്നുമാണ് മദ്യത്തിൻ്റെ വൻശേഖരം പിടികൂടിയത്.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മിഥിൻലാൽ ആർ.പിയും സംഘവും ചേർന്ന് രാജാക്കാട് പഴയ വിടുതിയിൽ നടത്തിയ പരിശോധനയിലാണ് മദ്യത്തിൻ്റെ വൻ ശേഖരം പിടികൂടിയത്. പരിശോധനയിൽ എ.ഇമാരായ നെബു എ.സി, ഷാജി ജെയിംസ്, സിജുമോൻ കെ.എൻ, സി.ഇ.ഒ ആൽബിൻ ജോസ് എന്നിവരും പങ്കെടുത്തു.
Content Highlights: 42 liters of Indian-made foreign liquor seized in Rajakkad, Idukki
Published: 30 Jan 2025, 09:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented