പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഐ.ടി. എൻജിനീയർ മരിച്ച നിലയിൽ. തൃഷ്ണ രാഹുൽ സക്പാൽ (33) ആണ് ജീവനൊടുക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തൃഷ്ണയുടെ പിതാവ് ബാലകൃഷ്ണ നികം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 2018-ലായിരുന്നു തൃഷ്ണയുടെയും രാഹുൽ സക്പാലിന്റെയും വിവാഹം. വിവാഹശേഷം തൃഷ്ണയുടെ മുഴുവൻ ശമ്പളവും നൽകണമെന്നും അവരുടെ മാതാപിതാക്കളുടെ പേരിലുള്ള ഫ്ലാറ്റ് ഭർത്താവിന്റെ അമ്മയുടെ പേരിലേക്ക് മാറ്റണമെന്നും ഭർതൃപിതാവിനായി ഒരു കോടി രൂപയുടെ പുതിയ ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായി പരാതിയിൽ പറയുന്നു.
ഭർതൃവീട്ടിൽ നേരിട്ട ക്രൂരമായ ശാരീരിക പീഡനങ്ങളെത്തുടർന്ന് 2021-ൽ തൃഷ്ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഭർത്താവ് രാഹുൽ വിവാഹമോചന കേസ് ഫയൽ ചെയ്തെങ്കിലും കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
സെപ്റ്റംബർ 29-നാണ് തൃഷ്ണ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് രാഹുൽ, ഭർതൃമാതാവ് വൈശാലി, ഭർതൃപിതാവ് സഞ്ജയ്, ഭർതൃ സഹോദരി ശൈലി, ഭർത്താവിന്റെ മുത്തശ്ശി ശകുന്തള സലൂങ്കെ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിന്റെയും പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെയും പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
Content Highlights: 33-year-old IT engineer Trishna Rahul Sakpal died in Pune., Family alleged severe mental and physical harassment for dowry, including demands for a flat and money., Suicide note named five individuals including her husband and in-laws., Police registered an FIR against the husband and four family members based on the father's complaint.
Published: 13 Oct 2026, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented