ചണ്ഡീഗഡ്: പഞ്ചാബിൽ അനധികൃത ലഹരിമരുന്ന് വിൽപ്പന ചോദ്യംചെയ്ത സാമൂഹിക പ്രവർത്തകൻ വെടിയേറ്റു മരിച്ചു. ലഹരിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്ന പർവീന്ദർ സിങ് ഝോട്ട ആണ് മാൻസ ജില്ലയിൽ മെഡിക്കൽ സ്റ്റോർ ഉടമയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ പർവീന്ദർ ഫേസ്ബുക്കിൽ തത്സമയ സംപ്രേഷണം നടത്തുകയായിരുന്നു.
ലഹരിമരുന്നുകൾ അനധികൃതമായി വിൽക്കുന്നതായി ആരോപിച്ച് മെഡിക്കൽ സ്റ്റോറിലെത്തിയ പർവീന്ദർ, കടയുടമയുമായി തർക്കത്തിലേർപ്പെടുകയും പോലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ കടയുടമയായ അശ്വിനി കുമാർ തോക്കെടുത്ത് പർവീന്ദറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ മൂന്ന് വെടിയേറ്റ പർവീന്ദറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പർവീന്ദറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കടയടച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിനു പിന്നാലെ പഞ്ചാബിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലഹരി മാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ പർവീന്ദറിന് സംരക്ഷണം നൽകുന്നതിൽ ഭഗവന്ത് മാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ്, ശിരോമണി അകാലിദൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
Content Highlights: Social activist Parvinder Singh Jhotta shot dead in Mansa district, Punjab., The incident occurred during a Facebook live broadcast while questioning illegal drug sales at a medical store., Accused store owner Ashwini Kumar is absconding, and police have intensified searches., Opposition parties including Congress and SAD criticized the Bhagwant Mann government over law and order.
Published: 13 Oct 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented