പൂന്തുറ: മയക്കുമരുന്ന വില്പന നടത്തിയ യുവാവിന് ഒരു വര്‍ഷം കരുതല്‍ തടവ്. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെ (26) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തിയ കേസില്‍ ഇയാള്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
ജയില്‍വാസത്തിനുശേഷം വീണ്ടും മയക്കുമരുന്ന വില്‍പ്പന തുടരുകയായിരുന്ന സദക്കത്തലിയെ സമൂഹത്തിന് ദോഷകരമായ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിനാണ് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവു പ്രകാരം അറസ്റ്റുചെയ്തത്.
പൊഴിയൂര്‍, പൂന്തുറ എന്നി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. എസ്.എച്ച്.ഒ.സജീവ്, എസ്.ഐ.മാരായ വി. സുനില്‍, ശ്രീജേഷ്, എസ്.സിപിഒ.അനീഷ്, സി.പി.ഒ.രമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: 26-year-old man from Poonthura has been sentenced to one year in detention for drug dealing
Published: 21 Sept 2025, 11:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented