
ധാക്ക: മയക്കുമരുന്നു വിൽപന നടക്കുന്ന പ്രദേശത്തേക്ക് കയ്യിൽ തോക്കുമായി പരിശോധനയ്ക്കെത്തി മന്ത്രി. ബംഗ്ലാദേശിലാണ് സംഭവം. ലിബേറഷൻ വാർ അഫയേഴ്സ് മന്ത്രി ഇഷ്റാഖ് ഹൊസ്സൈനാണ് ഗന്ദാരിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തെരുവിൽ തോക്കുമായി ശനിയാഴ്ച റെയ്ഡിനിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഹൊസ്സൈനൊപ്പം അദ്ദേഹത്തിന്റെ അനുയായികളുമുണ്ടായിരുന്നു. ഇതിലൊരാളുടെ കൈവശവും തോക്കുണ്ടായിരുന്നു. സ്ഥലത്തെത്തിയതിന് പിന്നാലെ ഒരു കയ്യിൽ മെഗാഫോണും മറുകയ്യിൽ തോക്കുമായി വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഹൊസൈനും തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ മന്ത്രി ചിലർക്കുനേരെ തോക്കുചൂണ്ടുന്നതും കാണാം. പിന്നാലെ കുറച്ചാളുകളെ പിടികൂടുന്നുമുണ്ട്. നിങ്ങൾ ഈ നഗരത്തെയാകെ നശിപ്പിക്കുകയാണ്, ഈ പ്രദേശത്തെയാകെ നശിപ്പിക്കുകയാണ്, എന്ന് ഹൊസ്സൈൻ പറയുന്നുമുണ്ട്.
അതേസമയം മന്ത്രി റെയ്ഡിനിറങ്ങുന്നകാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഹൊസ്സൈനും സംഘവും ആറുപേരെ പിടികൂടിയെന്നും ഇവരെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ കൈമാറിയെന്നുമാണ് വിവരം. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അംഗമാണ് ഹൊസ്സൈൻ. മയക്കുമരുന്നിന്റെ താവളം നശിപ്പിക്കപ്പെട്ടു, ഇടപാടുകാരെ പോലീസിന് കൈമാറി, എന്ന കുറിപ്പും ഹൊസ്സൈൻ വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Bangladesh Liberation War Affairs Minister Ishrak Hossain raided a drug den with a gun., The Minister and his aides detained six individuals and handed them over to the police., A video of the raid and the minister holding a megaphone and a firearm went viral on social media.
Published: 18 Oct 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented