കൊണ്ടോട്ടി: കഴിഞ്ഞദിവസം രണ്ട് കാസര്‍കോട് സ്വദേശികളില്‍നിന്ന് 10 കോടി വില വരുന്ന തിമിംഗിലവിസര്‍ജ്യം പോലീസ് പിടികൂടിയത് ഇടനിലക്കാരായി നിന്ന്. തിമിംഗിലവിസര്‍ജ്യം വില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന ബന്ധം സ്ഥാപിച്ചാണ് ഇരുവരെയും പിടികൂടിയത്.
കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍കുമാര്‍ (40), എടനീര്‍ തട്ടാന്‍മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38) എന്നിവരേയാണ് വിമാനത്താവള പരിസരത്തുനിന്ന് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ശ്രമിച്ച 27 കിലോയോളം തിമിംഗിലവിസര്‍ജ്യമാണ് പിടിച്ചെടുത്തത്.
കര്‍ണാടക പുത്തൂര്‍ സ്വദേശികളില്‍നിന്നാണ് ഇവര്‍ സാധനം സംഘടിപ്പിച്ചത്. ഏജന്റെന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ട പോലീസിനോട് കിലോയ്ക്ക് 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിടിയിലായ അനില്‍കുമാറിനെയും പ്രസാദിനെയും കോടതി റിമാന്‍ഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം വനംവകുപ്പാണ് നടത്തുക. കേസ് എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറുമെന്ന് ഡിവൈ.എസ്.പി. കെ. അഷ്‌റഫ് പറഞ്ഞു.
Content Highlights: police seized ambergris-fake agent
Published: 09 Oct 2022, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented